തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നിര്‍ണായക യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയും വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച യുഡിഎഫ് കക്ഷികളുടെ അവകാശവാദങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശന കാര്യവും യോഗത്തിൽ ചർച്ചയായേക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫ് യോഗം ചേരുന്നത്.