സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കാവശേരി പഞ്ചായത്ത് സെക്രട്ടറി പി. വേണുവിന് മർദനമേറ്റു.
സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. സംഭവത്തിൽ പോലീസിൽ പരാതി നൽകി.