സീറ്റ് വിഭജനം നേരത്തെ തീർത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ് തീരുമാനം. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്. അതിനായി യുഡിഎഫ് യോഗം നാളെ ചേരും. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിട്ടിയിത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽഡിഎഫിന്റെ വിഹിതം 33.45 ശതമാനമാണ്. എൻഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ്. സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ക്ക് 13.03 ശതമാനം വോട്ടാണ് കിട്ടിയത്. എൽഡിഎഫിനെക്കാള്‍ 11.38 ലക്ഷം കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടി.
യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ടാണ്. 70.99 ലക്ഷം വോട്ട് എൽഡിഎഫിനും കിട്ടി. എൻഡിഎയ്ക്ക് 31.21 ലക്ഷം വോട്ടാണ് കിട്ടിയത് . ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി. വിജയകരമായി തെരഞ്ഞെുപ്പ് നടത്തിതിന് ഗവര്‍ണര്‍ കമ്മീഷണര്‍ എ ഷാജഹാനെ അഭിനന്ദിച്ചു.