കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച്‌ നടത്തിയ ഡിജിറ്റല്‍ തട്ടിപ്പ് കേസിൽ ബിഗ്‌ബോസ് താരം പിടിയിൽ. യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്‌ത് ഓണ്‍ലൈനിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

തട്ടിപ്പിലൂടെ ലഭിച്ച പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. സമാനമായ തട്ടിപ്പില്‍ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Related Posts