കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായ കെ വി ജി നമ്പ്യാരുടെ ഓർമ്മയ്ക്കായി സമാജം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.

സിന്ധുഗാഥ രചിച്ച ‘നിഴലുകൊണ്ട് മറവിയിലെഴുതിയ ഭരണഘടന’ എന്ന കവിതയ്ക്കാണ് ഒന്നാം സമ്മാനം. രമ പിഷാരടിയുടെ ‘യുദ്ധമെന്തിനായ്’ എന്ന കവിത രണ്ടാം സമ്മാനവും ശ്രീലക്ഷ്മി എം എസ് രചിച്ച ‘പെൺ കനൽ’ എന്ന കവിത മൂന്നാം സമ്മാനവും നേടി.

ശ്രീജിത്ത് കെ ബി, വിന്നി ഗംഗാധരൻ, ജ്യോത്സന ജലീൽ എന്നിവരുടെ കവിതകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂർ മലയാളികൾക്കായി നടത്തിയ ഈ മത്സരത്തിന് അഭൂതപൂർവ്വമായ പ്രതികരണമാണ് സംഘാടകർക്ക് ലഭിച്ചത്. വിജയികൾക്കുള്ള സമ്മാനവിതരണം ബി ഇ എം എൽ ലേയൗട്ടിലുള്ള സമാജം കാര്യാലയമായ ‘കലാക്ഷേത്ര’യിൽ വെച്ച് അടുത്തമാസം നടത്തും.

Related Posts