കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ ദി​ലീ​പി​ന്‍റെ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നെ​തി​രെ യുവതി പ്ര​തി​ഷേ​ധം ഉ​യ​ര്‍ത്തിയതോടെ ന​ട​നെ പ്രതികൂലിച്ചും അ​നു​കൂ​ലി​ച്ചും ആ​ളു​ക​ൾ എ​ത്തി​യ​താ​ണ് ത​ര്‍​ക്ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം – തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സിൽ ദിലീപിൻ്റെ പ​റ​ക്കും​ത​ളി​ക​യെ​ന്ന സി​നി​മ പ്രദർശിപ്പിക്കുകയായിരുന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ല​ക്ഷ്മി ആ​ർ. ശേ​ഖ​ർ ആ​ണ് ബ​സി​നു​ള്ളി​ൽ ആ​ദ്യം പ്ര​തി​ഷേ​ധം അ​റി​യി​ച്ചത്. പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ അ​തി​നെ അ​നു​കൂ​ലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയായിരുന്നു. തു​ട​ർ​ന്ന് ടി വി ഓ​ഫ് ചെ​യ്യേ​ണ്ടി​ വ​ന്നു.

കോ​ട​തി വി​ധി വ​ന്ന ശേ​ഷം ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് യാത്രക്കാരിൽ ചി​ല​ര്‍ ചോ​ദി​ച്ചു. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ ഞ​ങ്ങ​ൾ സ്ത്രീ​ക​ൾക്ക് ഈ ​സി​നി​മ കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ബ​സി​ലി​രു​ന്ന യു​വ​തി പ​റ​ഞ്ഞ​ത്.

Related Posts