കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുന്ദലഹള്ളി കേരളസമാജം നടത്തിയ ക്വിസ് മത്സരം BEML ലേയൗട്ടിലുള്ള സമാജം കാര്യാലയത്തിൽവെച്ച് സംഘടിപ്പിച്ചു. ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു.

ആവേശകരമായ മത്സരത്തിൽ ജയന്ത് കെ അജയ്, രവിപ്രസാദ്‌ എം എസ് എന്നിവർ ഒന്നാം സമ്മാനം (5000 രൂപ) കരസ്ഥമാക്കി. ശ്രീജേഷ് പി, സുനിൽ കുമാർ പി എന്നിവർ രണ്ടാം സമ്മാനവും(3000 രൂപ) സനീഷ് എ പി, അനൂപ് പി എന്നിവർ മൂന്നാം സമ്മാനവും (2000 രൂപ) കരസ്ഥമാക്കി. രണ്ടുഘട്ടങ്ങളായാണ് മത്സരം നടത്തിയത്. ആദ്യഘട്ടം നടന്ന എഴുത്തുപരീക്ഷയിൽ വിജയിച്ച പത്ത് പേർ, നേർക്കുനേർ ചോദ്യങ്ങൾ ചോദിക്കുന്ന രണ്ടാംഘട്ടത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

സമാജത്തിലെ പ്രവർത്തകസമിതി അംഗം കൂടിയായ രാജേഷ് കരിമ്പിൽ ആയിരുന്നു ക്വിസ് മാസ്റ്റർ. രസീത് പി പി, മഹേഷ് മേനോൻ എന്നിവർ സഹായികളായി. കുന്ദലഹള്ളി കേരളസമാജം പ്രസിഡണ്ട് രജിത്ത് ചേനാരത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. സെക്രട്ടറി അജിത് കോടോത്ത് പരിപാടിക്ക് നേതൃത്വം നൽകി.

Related Posts