പാ​നൂ​രി​ലെ വ​ടി​വാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ 50ഓ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോലീസ് കേസെടുത്തു. അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ശ​ര​ത്ത്, അ​ശ്വ​ന്ത്, അ​നു​വി​ൻ, സ​ച്ചി​ൻ, ആ​ഷി​ക്, ജീ​വ​ൻ എ​ന്നി​വ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പാ​നൂ​രി​ൽ വാ​ളു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഒ​രാ​ൾ​ക്കു​നേ​രെ വ​ടി​വാ​ൾ വീ​ശു​ക​യും കാ​റും ബൈ​ക്കും വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത​ത് ‌ഉ​ൾ​പ്പ​ടെയുള്ള കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ​യാ​ണ് പാ​നൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

Related Posts