‘പെൻഷൻ വാങ്ങി തിന്നിട്ട് ജനങ്ങൾ നന്ദികേട് കാണിച്ചു’ എന്ന പരാമർശം പിൻവലിച്ച് എം.എം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ നിലപാട് തിരുത്തി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആണ് വോട്ടര്‍മാരെ അദ്ദേഹം കടുത്തഭാഷയില്‍ അപമാനിച്ചത്. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു.