വിവാദ വ്യവസായി കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിൻ്റെ പി. പി മൊയ്തീൻ കുട്ടി 142 വോട്ടിന് ജയിച്ചു.
കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിച്ചത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിൻ്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.