നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇപ്പോൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പാർവതി പ്രതികരിച്ചു.

“എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ്,” പാർവതി തിരുവോത്ത് കുറിച്ചു. വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവിൻ്റെ ഭാഗമായ മറ്റ് നടിമാരും രംഗത്തെത്തി. ഫേസ്ബുക്കിൽ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. “എപ്പോഴും, അവൾക്കൊപ്പം. എക്കാലത്തേക്കാളും ശക്തമായി, ഇപ്പോൾ,” എന്ന് റിമ കല്ലിങ്കലും രമ്യ നമ്പീശനും ഫേസ്ബുക്കിൽ കുറിച്ചു.

Related Posts