യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മകരമഹോത്സവം 2025 നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രത്യേക അലങ്കാര അഭിഷേകപൂജകൾ, ഗണപതി ഹോമം, ചെണ്ടമേളം ഉച്ചയ്ക്ക് മഹാ അന്നദാനം, വൈകുന്നേരം ദീപാലങ്കാരം, ഭക്തിഗാനമേള, പടിപൂജ, മഹാമങ്കളാധി,ഹരിവരാസനം, പ്രസാധ വിതരണം എന്നിവ ഉണ്ടായിരിക്കും.
കെ. എൻ. രാജപ്പൻ(പ്രസിഡണ്ട്), ബി. ജയകുമാർ(ജനറൽ സെക്രട്ടറി), എസ്. കൃഷ്ണകുമാർ(ട്രഷറർ), ഡി.മധുസൂദനപണിക്കർ(ഓർഗനൈസിങ്ങ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഗുരു സ്വാമി ബി.ജയകുമാർ, കെ.എൻ.രാജപ്പൻ, കെ.ടി.രവീന്ദ്രൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പടിപൂജകളും ഇരുമുടി കെട്ടുനിറകളും നടക്കുന്നത്.
2002 ഡിസംബർ 8ന് സേടിമന ശ്രീനിവാസ് അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച അയ്യപ്പ ക്ഷേത്രം എല്ലാ വർഷവും ഡിസംബർ 8 തീയതി പ്രതിഷ്ഠാദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നിത്യപൂജയ്ക്കു പുറമെ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ ബുധനാഴ്ച ദിവസങ്ങളിലും പ്രത്യേക പ്രാർത്ഥനാപൂജകളും ഇവിടത്തെ പ്രത്യേകതകളാണ്.
ശബരിമല തീർത്ഥാടനത്തിനായി വിപുലമായ സൗകര്യങ്ങരൊരുക്കുന്നതോടൊപ്പം മണ്ഡല മകരവിളക്കു കാലങ്ങളിൽ പടിപൂജ, ദീപാലങ്കാരം, പ്രസാധവിതരണം എന്നിവയും ക്ഷേത്ര സന്നിധിയെ ഭക്തിസാന്ദ്രമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും പൂജാ ബുക്കിംങ്ങുകൾക്കും 9449005285 നമ്പറിൽ ബന്ധപ്പെടുക.