രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയിൽ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. ‘ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്’ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ധാര്‍മ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോണ്‍ഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. ഒളിവില്‍ പോയ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

Related Posts