പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും. ചില രേഖകൾ കൂടി സമർപ്പിക്കാമെന്നു ഇന്നലെ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതോടെ തുടർവാദത്തിനായി മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും അഭ്യർഥന അംഗീകരിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗർഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.