അമ്മയ്ക്കും വെട്ടേറ്റു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. നടരാജൻ്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് സംഭവം.
കുടുംബവഴക്കാണു അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മകൻ നവജിത്ത് നടരാജനെ കനകക്കുന്നു പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാവേലിക്കര ബാറിലെ അഭിഭാഷകനാണ്. നടരാജൻ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു. പരിക്കേറ്റവരെ നാട്ടുകാർ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നടരാജൻ മരിച്ചു.