ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19 വയസുകാരൻ അറസ്റ്റിൽ. ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ മനു (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുകയായിരുന്നു.

പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവാവിനെ അറസ്റ്റ്‌ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts