ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കുപിന്നാലെ, വിമർശനങ്ങൾക്ക് വിധേയനായ കോച്ച് ഗൗതം ഗംഭീറിന് സുരക്ഷാ വലയം തീർത്ത് ബി.സി.സി.ഐ. ഗംഭീർ സ്ഥാനമൊഴിയണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് പരിശീലകസ്ഥാനത്തു നിന്നും മുൻ താരത്തെ ഒഴിവാക്കാൻ ആലോചനയില്ലെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്

ഒരു വർഷത്തിനിടെ ഇന്ത്യയിൽ നടന്ന രണ്ട് പരമ്പരകളിൽ സമ്പൂർണ നോൽവികൾ വഴങ്ങിതോടെ വിവിധ കോണുകളിൽ നിന്നാണ് കോച്ചിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ വിമർശനമുയർന്നത്. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് സ്ഥാനത്തു നിന്നും രാജിവെക്കാനുളള സാധ്യത ഗൗതം ഗംഭീർ തള്ളിയിരുന്നു. എന്നാൽ ഭാവി ബി സി സി.ഐക്ക് വിരുമാനിക്കാമെന്നും ഗംഭീർ പറഞ്ഞിരുന്നു.

Related Posts