ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പര കളിയ്ക്കാൻ ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീം ​തി​രു​വ​ന​ന്ത​പു​രത്ത് വരുന്നു. ​അഞ്ച് മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയാണ് ശ്രീലങ്കൻ ടീമുമായി ഉള്ളത്. ആ​ദ്യ ര​ണ്ട് മ​ത്സ​രങ്ങൾ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കും. പിന്നീടുള്ള മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാ​ര്യ​വ​ട്ടം, ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേദിയാകും. ഡി​സം​ബ​ര്‍ 26, 28, 30 ദി​വ​സ​ങ്ങ​ളി​ലാ​ണ് തിരുവനന്തപുരത്തെ മ​ത്സ​ര​ങ്ങ​ള്‍. ലോ​ക​ക​പ്പ് ജ​യ​ത്തി​നുശേ​ഷമുള്ള ഇന്ത്യയുടെ ആ​ദ്യ പ​ര​മ്പ​ര​യാ​ണി​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍ അ​റി​യി​ച്ചു.

Related Posts