കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എ യെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. മുറിയിലെത്തി ഉമ തോമസിനെ കണ്ട മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, തുടങ്ങിയവർ മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങൾക്കായി കൊൽക്കത്തയിലേക്ക് പോവുന്നതിനു മുൻപാണ് ഉമാ തോമസിനെ കാണാനെത്തിയത്.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരമുള്ള വേദിയിൽനിന്ന് വീണ ഉമ തോമസ് എം.എൽഎക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കുമാണ് പരിക്കേറ്റത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉമ തോമസിനെ കഴിഞ്ഞ ദിവസം വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഒരാഴ്ച കൂടെ ചികിത്സയിൽ കഴിഞ്ഞശേഷം സാഹചര്യങ്ങൾ വിലയിരുത്തി വീട്ടിലേക്ക് പോവാനാവും എന്നാണ് ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നത്

Related Posts