മെത്താംഫെറ്റാമിനുമായി എടക്കാപ്പറമ്പ് സ്വദേശി പിടിയിൽ. തിരൂരങ്ങാടി കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി കെ ഉബൈദാണ് അറസ്റ്റിലായത്. കാപ്പ നിയമ പ്രകാരം നാടുകടത്തി കരുതല്‍ തടങ്കലിലാക്കിയ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പിടിയിലാകുന്നത്.
കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നുഹ് മാന്‍ ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മാരക രാസ ലഹരി വസ്തുവായ 3.562 ഗ്രാം മെത്താം ഫെറ്റാമിനുമായാണ് ഉബൈദിനെ പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് ഓഫിസിലും കരിപ്പൂര്‍ പൊലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ പ്രതിയായ ഉബൈദിനെ നേരത്തേ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കിയിരുന്നു. ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വില്‍പനയില്‍ സജീവമാകുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Posts