പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍(40)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്.
ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍. മലമ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.