മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച ബെംഗളൂരുവിലും മൈസൂരുവിലുമായി നടത്തും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സു‌കളിലെ പരീക്ഷയാണ് പഠനോത്സവമായി നടത്തുന്നത്.
രാവിലെ 8.30-ന് പരീക്ഷ ആരംഭിക്കും. 386 വിദ്യാർഥികൾ രജിസ്റ്റർചെയ്‌തിട്ടുണ്ട്. ബെംഗളൂരുവിൽ എച്ച്എഎൽ കൈരളിനിലയം സ്‌കൂളിലും മൈസൂരുവിൽ ഡി പോൾ സ്കൂ‌ളിലുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സിൽ പഠനം പൂർത്തിയാക്കിയ 242 വിദ്യാർഥികളും ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തിക്ക് 102 വിദ്യാർഥികളും ഹയർ ഡിപ്ലോമ കോഴ്സായ ആമ്പലിൽ 23 വിദ്യാർഥികളും പരീക്ഷയെഴുതും. കൂടാതെ 10 പേർ നീലക്കുറിഞ്ഞി ലാറ്ററൽ എൻട്രി പരീക്ഷയും ഒൻപതുപേർ ആമ്പൽ ലാറ്ററൽ എൻട്രി പരീക്ഷയും എഴുതും.

തുടക്കകോഴ്സുകൾ പഠിക്കാതെ ഉയർന്ന കോഴ്‌സുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിനാണ് ലാറ്ററൽ എൻട്രി പരീക്ഷയെഴുതുന്നത്.

Related Posts