കേരളത്തിൽ എസ്‌ഐആറിനെതിരെ സർക്കാരും രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും സിപിഎം, കോൺഗ്രസ്, മുസ്സീം ലീഗ്, സിപിഐഅടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ഹർജി നൽകിയിരുന്നു. ഈ ഹർജികളാണ് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കുക.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

Related Posts