മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയായതിന് പിന്നാലെ മറ്റൊരു എം.എൽ.എ കൂടി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുന്നു. മുൻ എം.എൽ.എ അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുന്നത്. അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തിലെ 15-ാം വാർഡിലാണ് മത്സരിക്കുന്നത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് സ്ഥാനാർഥിയാക്കാൻ ശിപാർശ ചെയ്തത്.
2000-2010 വരെ അനിൽ അക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2003 വരെ വൈസ് പ്രസിഡണ്ടും 2003-2010 വരെ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്. മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അനിലിൻ്റെ കാലത്ത് അടാട്ട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.