കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥിയായ സിനിമ സംവിധായകൻ വി.എം വിനുവിന് വോട്ടില്ല. യുഡിഎഫ് സ്ഥാനാർഥിയാണ് സംവിധായകൻ വി.എം വിനു. മലാപ്പറമ്പ് ഡിവിഷനിലെ പട്ടികയിൽ ആണ് വിനുവിൻ്റെ പേരുണ്ടായിരുന്നത്. എന്നാൽ പുതിയ പട്ടികയിൽ ഇദ്ദേഹത്തിൻ്റെ പേരില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വരെ വിഎം വിനു വോട്ട് രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

കോഴിക്കോട്ട് മേയർ സ്ഥാനാർഥിയായി വിനുവിനെ യുഡിഎഫ് പരിഗണിക്കുമ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലാത്തത് തിരിച്ചടിയായത്. താൻ ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ അല്ല ഇതെന്നും തിരഞ്ഞെടുപ്പ് ജനസേവനത്തിനുള്ള ഒരു നിയോഗമായി കരുതുന്നെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വിനു പ്രതികരിച്ചിരുന്നു.

Related Posts