ടെസ്റ്റ് ക്രിക്കറ്റിലെ ലോകജേതാക്കളായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടുമത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യകളി ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആരംഭിക്കും. രാവിലെ 9.30 നു തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തൽസമയം.
സ്വന്തം തട്ടകത്തിലെ മേൽക്കോയ്മ നിലനിർത്താനൊരുങ്ങിയാണ് ശുഭ്മൻ ഗില്ലില്ലും സംഘവും ഇറങ്ങുന്നത്. കിട്ടാക്കനിയായ പരമ്പരജയം സ്വപ്നം കാണുകയാണ് തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ പട. ഓസ്ട്രേലിയൻ മണ്ണിലെ ഏകദിന-ട്വൻ്റി 20 പോരാട്ടത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലേക്കു തിരികെയെത്തുന്നത്. പാകിസ്താനെതിരേയായിരുന്നു ദക്ഷിണാഫ്രിക്ക അവസാനം കളിച്ചത്.
തട്ടകത്തിൽ ദുർബലരായ വെസ്റ്റിൻഡീസിനെ നിലംപരിശാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാകും ഗില്ലും സംഘവും ആദ്യമത്സരത്തിനിറങ്ങുന്നത്.