SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ, ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും അത്യന്തം ഭക്തിനിർഭരമായ ചടങ്ങിൽ അരങ്ങേറും. തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് 2025 നവംബർ 23നു ആണ് അരങ്ങേറുക.
ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാരാണ് കുത്തിയോട്ടച്ചുവടും പാട്ടും അവതരിപ്പിക്കുക. കുത്തിയോട്ട ചുവടും പാട്ടും കാണുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും എല്ലാഭക്തപ്രിയ ജനങ്ങളെയും ഭക്തി ആദരപൂർവ്വം ക്ഷണിക്കുന്നതായി എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സത്യൻപുത്തൂർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9916075487, 9844549312.