കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെയാണ് നടന്നത്. ഈ വന്ദേഭാരത് സർവീസ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിനായുള്ള നമ്മുടെ അഭ്യർത്ഥന പരിഗണിച്ച് ഉടനടി അനുകൂല തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്ജിക്കും നന്ദി വന്ദേഭാരത് സർവീസ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം.

ഒപ്പം തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകളും ആരംഭിക്കാനും പദ്ധതിയുണ്ട് അടിസ്ഥാന സൗകര്യ വികസനം പുരോഗതിയിലേക്കുള്ള വഴിയൊരുക്കുന്നതിനൊപ്പം ജനജീവിതം കൂടുതൽ സുഗമമാക്കുകയും ചെയ്യും ഓരോ പുതിയ പദ്ധതിയിലൂടെയും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ കൂടുതൽ അടുക്കുകയാണ്.

Related Posts