ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ടാക്കുലർ വിൻ (അതിശയകരമായ ജയം) എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂർണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വർക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ഇന്ത്യൻ ടീമിൻ്റെ അത്ഭുതകരമായ വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച വൈദഗ്ധ്യവും ആത്മവിശ്വാസവും കൊണ്ട് അടയാളപ്പെടുത്തി. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ ടീം വർക്കുകളും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. ഞങ്ങളുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ ചരിത്ര വിജയം ഭാവി ചാമ്പ്യന്മാരെ കായികരംഗത്തേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിക്കും.’- പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു