സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ മന്ത്രി സജി ചെറിയാൻ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനാകാൻ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയുമാണ് മത്സരരംഗത്തുള്ളത്.
മമ്മൂട്ടിയുടെ ‘ഭമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവൻ്റെ പ്രകടനവും ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനവുമാണ് ഫൈനൽ റൗണ്ടിൽ എത്തിച്ചത്.
നടിമാരിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസ്യതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലുണ്ട്. അനശ്വര രാജൻ (രേഖാചിത്രം). ജ്യോതിർമയി (ബോഗെയ്ൻ വില്ല), ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), സുരഭി ലക്ഷ്മി (എ ആർ.എം) എന്നിവരുമുണ്ട്.
മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ ഉണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കു ന്നുണ്ട്. മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി പരിഗണിച്ചത്.