അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതിനാൽ കേന്ദ്ര അരിവിഹിതം കുറയുമെന്നതരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. പ്രതിപക്ഷത്തിന്റേത് പൊള്ളയായ പ്രചാരണമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജി ആർ അനിൽ പറഞ്ഞു.
അതിദരിദ്ര വിഭാഗത്തെ കണ്ടെത്താനായി സർക്കാർ നടത്തിയ പരിശ്രമങ്ങളെയാണ് നമ്മൾ കാണേണ്ടത്. 5,300 ഓളം കുടുംബങ്ങൾക്ക് റേഷൻ കാർഡ് പോലുമില്ലായിരുന്നു. അവർക്ക് മഞ്ഞക്കാർഡ് നൽകിയാണ് അവരുടെ ദാരിദ്ര്യ അവസ്ഥയ്ക്ക് പരിഹാരം കാണാനായത്. ഭക്ഷണം ഉറപ്പാക്കിയതാണോ ഭക്ഷണം നഷ്ടപ്പെടുത്തൽ. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢമായ പരിശ്രമമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ പലതും കേരളത്തിൽ ഒരു നല്ല വിഭാഗം ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തെയാണ് നാം പ്രശംസിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.