അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി. പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. മുഖ്യാതിഥിയായ നടൻ മമ്മുട്ടി തിരുവനന്തപുരത്തെത്തി. മോഹൻലാലും, കമലഹാസനും ചടങ്ങിനെത്തില്ല. പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയിൽ നടത്തി.
ദാരിദ്ര്യ നിർമാർജനം നേരത്തെ പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . സർക്കാർ അധികാരത്തിൽ വന്ന് രണ്ടുമാസം കൊണ്ടുതന്നെ നടപടികൾ ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഗുണഭോക്തൃ നിർണയം നടത്തിയത്.