പീച്ചി ഡാം റിസർവോയറിൽ കാൽവഴുതിവീണ് നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. മൂന്നുപേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.എറിൻ, നിമ, അലീന, ആൻ ഗ്രീസ്, എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിനു നിമയുടെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തുക്കളായ കുട്ടികൾ. നിമയുടെ 12 വയസ്സുള്ള സഹോദരിയടക്കം അഞ്ചുപേരാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടുപേർ കാൽവഴുതി വീഴുകയായിരുന്നു. മറ്റുരണ്ടുപേർ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും മുങ്ങിയതായാണ് നാട്ടുകാർ പറയുന്തന്. നാട്ടുകാർ ബഹളം കേട്ടാണ് രക്ഷയ്ക്കത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തിൽ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നു . ഗുരതരാവസ്ഥയിലുള്ള മൂന്നുപേരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മന്ത്രി കെ. രാജൻ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Related Posts