കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്മെൻറ്സിൻ്റെ സഹകരണത്തോടെ അന്തർസംസ്ഥാന വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വടംവലി മത്സരം നടക്കുക.
ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ.വർഗീസ്, കാർഗിൽ എക്യുപ്മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി ചെറിയാൻ, ബെൻമ എൻജിനീയറിംഗ്), മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ നുട്രി ചിക്കൻ) നാലാം സ്ഥാനക്കാർക്ക് 10,000 രൂപയും (ആഡ്മ ഗ്രാഫിക്സ്) ഷീൽഡും സമ്മാനമായി നൽകും. വടംവലി മത്സരം നിയന്ത്രിക്കുന്നത് കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആയിരിക്കും.