അർജന്റീനയെ ഫൈനലിൽ തകർത്ത് മൊറോക്കോയ്ക്ക് അണ്ടർ 20 ലോകകപ്പ് കിരീടം. 2-0 എന്ന സ്കോറിനാണ് അർജൻ്റീനയെ മൊറോക്കോ തോൽപ്പിച്ചത്. ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ഫൈനലിൽ മൊറോക്കോ എത്തുന്നതും കിരീടം നേടുന്നതും. നീണ്ട 16 വർഷങ്ങൾക്ക് ശേഷം കപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി ഇതിനുമുൻപ് 2009ൽ ഘാന ആണ് അണ്ടർ 20 ലോകകിരീടം നേടിയത്. പോർച്ചുഗീസ് ക്ലബായ എഫ്‌സി ഫമലിക്കാവോയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് യാസിർ മൊറോക്കോയുടെ വിജയശിൽപി. ആദ്യപകുതിയിൽ തന്നെ യാസിർ രണ്ട് ഗോളുകൾ നേടി ടീമിനെ മുന്നിലെത്തിച്ചു.

അമേരിക്ക, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവരെ നോക്കൗട്ട് റൗണ്ടിൽ തോൽപ്പിച്ചാണ് മൊറോക്കോ ഫൈനലിലെത്തിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീന അണ്ടർ 20 ലോകകപ്പ് ഫൈനൽ വരെയെത്തിയത്.

Related Posts