ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ മഴ കളിക്കുന്നു. മഴ പലതവണ വില്ലനായപ്പോൾ മത്സരം 26 ഓവർ വീതമായി വെട്ടിക്കുറച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 16.4 ഓവറിൽ 52/4 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് നാലാംതവണ മഴമൂലം കളി നിർത്തിയത്. ഇതോടെയാണ് മത്സരം 26 ഓവർ വീതമായി കുറച്ചത്. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്.

ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോൾ മത്സരം 49 ഓവർ വീതമായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഇന്നിംഗ്‌സിലെ പന്ത്രണ്ടാം ഓവറിൽ വീണ്ടും മഴ പെയ്തോടെ മത്സരം ഒന്നര മണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നു.

14 റൺസോടെ അക്‌സർ പട്ടേലും മൂന്ന് റണ്ണുമായി കെ.എൽ. രാഹുലുമാണ് ക്രീസിലുള്ളത്. രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Related Posts