ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി കഴക്കൂട്ടം പൊലിസിൽ പരാതി നൽകി‌യിട്ടുണ്ട്. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Related Posts