കളരി പണിക്കർ കുളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു.
250-ലധികം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വൈശാഖ് വൈകുണ്ഠത്തിൻ്റെ മെൻ്റലിസം ഷോയും നിഷാന്ത് പണിക്കരുടെ (ഗാന്ധർവ സാംഗീതം 2012 ഫെയിം) കരോക്കേ സംഗീത പരിപാടിയും അരങ്ങേറി.
അസോസിയേഷൻ ഏർപ്പെടുത്തിയ കലാരത്ന പുരസ്കാരം അബ്ബിഗെരെയിലുള്ള ഡാൻസ് സ്കൂൾ നവരസ പ്രാണാ പെർഫോമിംഗ് ആർട്സ് ഡയറക്ടർ ജ്യോതി രാജേഷിനും, മഹിളാരത്ന പുരസ്ക്കാരം ഡോ. അശ്വിനി വിനോദിനും ചടങ്ങിൽ സമ്മാനിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.