പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ നിതിൻ, ബിനു എന്നിവരാണ് മരിച്ചത്. മരുതംകോട് സർക്കാർ സ്കൂളിന് സമീപത്തെ റോഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിതിനെ കൊലപ്പെടുത്തിയശേഷം ബിനു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. തൊട്ടടുത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ബിനുവും നിതിനും സുഹൃത്തുക്കളാണെന്നാണ് നാട്ടുകാർ പറയുന്നത്.