കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി “ഓണാരവം – 2025” സമാപിച്ചു. സമാപന സമ്മേളനം വിജയനഗർ എം.എൽ.എ എം.കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത് ആധ്യക്ഷം വഹിച്ചു. വിശിഷ്ടാഥിതികളായി പങ്കെടുത്ത സിനിമാ താരം കൈലാഷ്, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, യെശ്വന്ത്പൂർ എം.എൽ.എ. എസ്.ടി.സത്യനാരായണ, സാമൂഹ്യപ്രവർത്തക അനുപമ പഞ്ചാക്ഷരി, സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ.പി.കെ എന്നിവർ സംസാരിച്ചു. സമാജം ഉപസമിതി കൺവീനർമാരായ നിരജ്ഞൻ, ജോളി പ്രദീപ്, കൃഷ്ണ പിള്ള, റിയ ടി കുര്യൻ എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എൻഡോവ്മെൻ്റ് ക്യാഷ് അവാർഡുകൾ നൽകി. പൂക്കള മൽസരം, കലാകായിക മൽസരങ്ങൾ എന്നിവയിൽ വിജയികളായവർക്ക് സമ്മാന ദാനം നടത്തി. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തിവരുന്നവർക്കുള്ള ആദരം, ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിച്ച കേരള ദർശനം, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. സിനിമാ പിന്നണി ഗായകൻ ലിബിൻ സ്‌കറിയ, ഇന്ത്യൻ വോയ്‌സ് ഫെയിം ലിധി, ടോപ് സിംഗർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ, മ്യൂസിക്കൽ ഫ്യൂഷനുമായി ചാനൽ താരം ബിനു എന്നിവർ പങ്കെടുത്ത കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിച്ച മെഗാ ഗാനമേളയും അരങ്ങേറി.

Related Posts