യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് അറസ്റ്റ് വാറണ്ട് . പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിതായാണ് അറസ്റ്റ് വാറണ്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഫിറോസിന്‍റെ ജാമ്യവ്യവസ്ഥയിൽ പറഞ്ഞ പ്രധാനകാര്യം പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകൻ തന്നെയാണ് ഫിറോസ് തുർക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Related Posts