സുവർണ്ണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹെണ്ണൂർ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂരിൽ ഉള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നോർക്ക കെയറിൻ്റെ കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് ക്യാമ്പിൽ വിശദീകരിച്ചു.

സമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ശശിധരൻ, വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, ട്രഷറർ ഫ്രാൻസിസ് പി സി , ജോയിൻ സെക്രട്ടറി ജയരാജൻ കെ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി മഞ്ജുനാഥ് കെ എസ് , അനു ലക്ഷ്മൺ, അനീഷ് ബേബി, അനീഷ് മറ്റം എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. ക്യാമ്പിൽ ഏകദേശം 150 ഓളം പേർ അംഗത്വം എടുത്തു. സംഘടനയുടെ മറ്റു ശാഖകളിലും തുടർന്ന് മെമ്പർഷിപ്പ് വിതരണ ക്യാമ്പ് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts