ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തുത്തുവാരി ഇന്ത്യൻ ടീം. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിൻ്റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യുത്ത് ടെസ്റ്റിൽ ആയുഷ് മാത്രെക്കും സംഘത്തിനും സമ്പൂർണ ജയം. സ്കോർ – ഓസ്ട്രേലിയ: 135, 116, ഇന്ത്യ: 171, 84-3. രണ്ടാംദിനം 81 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

രണ്ടാം ഇന്നിങ്സിൽ 81 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 12.2 ഓവറിൽ കളി തീർത്തു. രാഹുൽ കുമാറും (14 പന്തിൽ 13) വേദാന്ത് ത്രിവേദിയുമാണ് (35 പന്തിൽ 33) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയും നേരത്തെ ഇന്ത്യ തൂത്തുവാരിയിരുന്നു.

Related Posts