ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ ഷിനോജ്, വിജിത്ത് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിലെ 16 പ്രതികളിൽ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2010 മെയ് 28നാണ് കൊലപാതകം നടന്നത്.

Related Posts