എറണാകുളത്ത് എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ. എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവിന് സമീപം കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. 15.91 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

കാസർഗോഡ് പൊയ്നാച്ചി ചെറുകര വീട്ടിൽ ഖലീൽ ബദുദീൻ (27), നുള്ളിപ്പാടി പിഎംഎസ് റോഡ് റിഫായ് മൻസിലിൽ എൻഎച്ച് റാബിയത്ത്, ചെങ്കള റഹ്മത്ത് നഗർ പച്ചക്കാട് വീട്ടിൽ മുഹമ്മദ് അനസ് (21), എന്നിവരാണ് പിടിയിലായത്.

Related Posts