മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ മകൾ ഡോ. മാലതി ദാമോദരൻ(87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം.
ഇന്ന് പുലർച്ചെ മൂന്നരയോടെ ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് ഡോ. എ.ഡി. ദാമോദരൻ, മക്കൾ: ഹരീഷ് ദാമോദരൻ, സുമംഗല. സഹോദരങ്ങൾ: ഇ.എം. ശശി, ഇ.എം. ശ്രീധരൻ, ഇ.എം. രാധ.