ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഏഷ്യാ കപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചതെങ്കില്‍ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ദുബായിൽ രാത്രി 8 മണിക്കാണ് മത്സരം.
സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുൻപുള്ള മത്സരത്തിൽ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം നൽകാൻ തീരുമാനിച്ചാല്‍ സഞ്ജു ഓപ്പണിംഗിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.