ആഗോള അയ്യപ്പസംഗമത്തിനും എൽഡിഎഫ് സർക്കാരിനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പിന്തുണ നൽകുകയും കോൺഗ്രസിനെയും ബിജെപിയെയും വിമർശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എൻഎസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്.
കോൺഗ്രസിന് എൻഎസ്എസുമായി എല്ലാ കാലത്തും നല്ല ബന്ധമാണെന്നും എല്ലാ കാലത്തും എൻഎസ്എസിന് സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിൻ്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.