മുൻ ലോക ചെസ് ചാമ്പ്യൻ മാഗൻസ് കാൾസൺ വിവാഹിതനായി. ഒന്നാം റാങ്ക് ചെസ് താരമായ കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണിനെയാണ് വിവാഹം കഴിച്ചത്. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകൾക്ക് നെറ്റ്ഫ്ലിക്സിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തു. എല്ല വിക്ടോറിയ ഒസ്ലോയിലും യു.എസിലുമാണ് വളർന്നൾതെങ്കിലും ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും സിഗപ്പൂരിലാണ് ജീവിച്ചത്. അതിനാൽ അവർക്കു സിംഗപ്പുർ പൗരത്വവും ഉണ്ട്.

Related Posts