ബെംഗളൂരുവിൽ നിന്ന് കേരളത്തിൽ കഞ്ചാവും എംഡിഎംഎയും എത്തിച്ച് വില്പന നടത്തിയ ആംബുലൻസ് ഡ്രൈവർ പിടിയിൽ. പ്രാവച്ചമ്പലത്ത് വെച്ച് നടന്ന എക്‌സൈസ് പരിശോധനയിൽ ലഹരി വസ്തുക്കളുമായി വട്ടപ്പാറ സ്വദേശി സന്ദീപ്(22) ആണ് പിടിയിലായത്. 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തു.

ഇയാൾ ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിരുന്നത് എന്നാണ് വിവരം. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി. അന്തർ സംസ്ഥാന ക്യാമ്പുകളിലും കോളേജ് വിദ്യാർഥികൾക്കിടയിലുമാണ് പ്രതി ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഇയാൾക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. സംഭവത്തിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻപെക്ടർ എ.കെ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts